തിരുവനന്തപുരം: ഗുരുപൂര്‍ണ്ണിമയോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ (ജൂലൈ 27ന്) രാവിലെ മുതല്‍ വിശേഷാല്‍പൂജ, ലക്ഷാര്‍ച്ചന, അന്നദാനം തുടങ്ങിയവ നടക്കും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മന്ത്രദീക്ഷസ്വീകരിച്ചവരുടെ കൂട്ടായ്മയും ഹോമവും ഉണ്ടാകും.
ശ്രീരാമദാസ ആശ്രമത്തിന്റെ വിവിധകേന്ദ്രങ്ങളിലും ഗുരുപൂര്‍ണ്ണിമ ഭക്തിനിര്‍ഭരമായി ആചരിക്കും.
Discussion about this post