തിരുവനന്തപുരം: പൂജപ്പുര തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. വെള്ളികിരീടവും വെള്ളികുടവും കാണിയ്ക്കവഞ്ചിയും മോഷണംപോയി. ഇന്ന് പുലര്‍ച്ചെയാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ വെള്ളിക്കിരീടവും വെള്ളികുടവും അപഹരിക്കുകയായിരുന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍ പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10-നാണ് പൂജകള്‍ക്ക് ശേഷം നട അടച്ചത്. അര്ധരാത്രിയോടെയാകാം മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പൂജപ്പുര എസ്ഐ രാകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Discussion about this post