കോഴിക്കോട് : ജില്ലയുടെ വിവിധയിടങ്ങളില്‍ മലമ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയില്‍ ആറ് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട് . ഡങ്കിപ്പനിക്ക് പിന്നാലെ ജില്ലയില്‍ മലമ്പനി ഭീഷണി ഉയര്‍ന്നത് ജനം ആശങ്കയിലാണ്.
നടക്കാവ് , നാദാപുരം , കാരശ്ശേരി , ചെറുവാടി തുടങ്ങിയ പ്രദേശങ്ങളിലാണ് മലമ്പനി കണ്ടെത്തിയത് . ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് പനി പകരുന്നുവെന്നാണ് സൂചന. പനി വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശ്രമിച്ചു വരികയാണ്.
ജില്ലയില്‍പനി ബാധിച്ചു ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 2855 പേരാണ് ചികിത്സ തേടിയത് .ഇവരില്‍ പത്തു പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. അതേ സമയം 92 പേര്‍ക്ക് ഡെങ്കിപ്പനിയും ബേപ്പൂരില്‍ ഒരാള്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.












