തിരുവനന്തപുരം: ജെഡിയു കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഹാറില്‍ നിതീഷ് കുമാറിന്റേത് അഴിമതി വിരുദ്ധ നിലപാടല്ല, ആര്‍എസ്എസ് വിധേയത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു കേരളഘടകം എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമാക്കണം. ജെഡിയു കേരളഘടകം യുഡിഎഫ് വിട്ട് പുറത്തുവന്നാല്‍ ഇടതുമുന്നണി പ്രവേശനത്തില്‍ ചര്‍ച്ചയാകാമെന്നും കോടിയേരി പറഞ്ഞു.
നിതീഷ് കുമാര്‍ ബിജെപിയുമായി കൂട്ടുകൂടിയാല്‍ പാര്‍ട്ടിവിടുമെന്ന് ജെഡിയു കേരളഘടകം നിലപാട് എടുത്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. ജെഡിയുവില്‍ ലയിക്കുന്നതിനു മുന്പുള്ള തരത്തില്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) എന്ന പഴയ പേരില്‍ തുടരാനാണ് പാര്‍ട്ടി ആലോചിക്കുന്നതെന്നാണ് സൂചന.












