തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമിച്ച സംഭവം കയ്യുംകെട്ടി നോക്കി നിന്ന പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ബിജെപി ഓഫീസില്‍ ഇന്ന് പുലര്‍ച്ചെ സുരക്ഷാജോലിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയാണു സസ്പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ സംസ്ഥാന ഓഫിസ് അക്രമികള്‍ തകര്‍ക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നു ബിജെപി ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്.
മ്യൂസിയം എസ്ഐ അടക്കം അഞ്ചുപേര്‍ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചതെന്നു ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. അക്രമത്തിന്റേതായി ബിജെപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലും പൊലീസുകാര്‍ നിഷ്ക്രിയരായി നില്ക്കുന്നതു കാണാം.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഈ സമയം ബിജെപി ഓഫീസിനു മുന്നില്‍ അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം മറ്റു പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.
Discussion about this post