Sunday, May 11, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് നിയമന ഉത്തരവ് കൈമാറി

by Punnyabhumi Desk
Jul 29, 2017, 06:17 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്‌സാഹനങ്ങളും നല്‍കും. ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. 35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലേ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. കുട്ടികളുടെ പ്രത്യാശകള്‍ പോലും ഇത്തരം താത്പര്യങ്ങളുണ്ടായാല്‍ തകരും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും. നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കും. നിലവില്‍ നിയമന ഉത്തരവ് നല്‍കിയവര്‍ക്കു പുറമേ, ടീം ഇനത്തില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 83 കായികതാരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ കണ്ടെത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ത്യാഗപൂര്‍ണമായ സമര്‍പ്പണമാണ് കായികമേഖലയില്‍ വേണ്ടത്. ഈ നേട്ടങ്ങള്‍ നാട് അംഗീകരിക്കുന്നതിന്റെ ഭാഗമാണ് ജോലി നല്‍കുന്നത്. അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന കായികതാരങ്ങളുടെ സര്‍ക്കാര്‍ നിയമനം പുനരാരംഭിച്ചിട്ടുണ്ട്. പി.എസ്.സി വഴിയുള്ള നിയമനങ്ങളില്‍ ഒരു ശതമാനം തസ്തിക കായികതാരങ്ങള്‍ക്ക് സംവരണം ചെയ്തതടക്കമുള്ള മാതൃകാപരമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ പുത്തന്‍ കായികസംസ്‌കാരം ഉയര്‍ന്നുവരണം. വിദ്യാലയങ്ങള്‍ക്കൊപ്പമുള്ള കളിക്കളങ്ങള്‍ വലിയതോതില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉതകണം. കായികക്ഷമതാ മിഷന്‍ ആരംഭിക്കാനും സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളുടെ നവീകരണത്തിനും പദ്ധതികളുണ്ട്. പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടുത്തല്‍, കായികതാരങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയ്ക്കുള്ള നടപടികള്‍ സ്വീകരിച്ച് മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ കായികരംഗത്തിന് പുത്തന്‍ മാനം നല്‍കിയവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജോലിയില്‍ ഇവര്‍ക്ക് നിയമനം നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായകായികയുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. 2010 മുതല്‍ 2014 വരെയുള്ള സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് പ്രത്യേക സെല്‍ രൂപീകരിച്ച് 250 പേര്‍ക്ക് ജോലി നല്‍കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ജോലി ലഭ്യമായാലും പരിശീലനം തുടരാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രത്യേക പരിപാടികള്‍ തയാറാക്കുന്നുണ്ട്. ഒളിമ്പിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയുള്ള ‘ഓപറേഷന്‍ ഒളിമ്പിയ’ എന്ന ദീര്‍ഘകാല പരിശീലന പദ്ധതിയും ആരംഭിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസില്‍ വ്യക്തിഗത മെഡല്‍ ജേതാക്കളും, ടീം ഇനത്തില്‍ സ്വര്‍ണ മെഡല്‍ ജേതാക്കളും ഉള്‍പ്പെടെ 68 കായികതാരങ്ങള്‍ക്കാണ് 28 വകുപ്പുകളിലായി നിയമന ഉത്തരവ് നല്‍കിയത്. അക്വാട്ടിക് ഇനങ്ങളില്‍ 11, ഫെന്‍സിംഗ് ഒന്‍പത്, സൈക്ലിംഗ് ആറ്, അത്‌ലറ്റിക്‌സ് ആറ്, ജൂഡോ നാല്, ബോക്‌സിംഗ് രണ്ട്, കനോയിംഗ് നാല്, വോളിബോള്‍ മൂന്ന്, കയാക്കിംഗ് അഞ്ച്, റോവിംഗ് ആറ്, തായ്‌ക്കൊണ്ടോ ഏഴ്, വെയ്റ്റ് ലിഫ്റ്റിംഗ്, റെസ്‌ലിംഗ്, വുഷു, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍ ഇനങ്ങളില്‍ ഒന്നുവീതവും കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

മറ്റുവാര്‍ത്തകള്‍

ബഹിരാകാശത്ത് ആദ്യമായി യന്ത്രക്കൈ പരീക്ഷിച്ച് ഐഎസ്ആർഒ

Discussion about this post

പുതിയ വാർത്തകൾ

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies