Friday, December 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പൊതുവിദ്യാഭ്യാസ സംരക്ഷണം ; അധ്യാപകര്‍ പരിശീലനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം : മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

by Punnyabhumi Desk
Aug 1, 2017, 05:24 pm IST
in കേരളം

പത്തനംതിട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിനായി പരിശീലനങ്ങളുടെ പ്രാധാന്യം അധ്യാപകര്‍ ഉള്‍ക്കൊള്ളണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. അടൂര്‍ വയല ഗവ.എല്‍.പി സ്‌കൂളിന് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വയലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടുമാത്രം പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം വര്‍ധിക്കില്ല. അക്കാദമിക നിലവാരം ഉയര്‍ത്താന്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കൂടി ഉണ്ടാകണം. സിലബസ് പ്രകാരം കുട്ടികള്‍ ആര്‍ജിച്ചിരിക്കേണ്ട ശേഷികള്‍ ക്ലാസിലെ എല്ലാ കുട്ടികളും ആര്‍ജിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. വിദ്യാഭ്യാസത്തിന്റെ രീതികള്‍ ഏറെ മാറിക്കഴിഞ്ഞു. ഈ മാറ്റം ഉള്‍ക്കൊണ്ട് കുട്ടികളെ പഠിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ അധ്യാപക പരിശീലനത്തിന് മുന്‍ഗണന നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയും മറ്റ് ആധുനിക സങ്കേതങ്ങളും പഠനരീതികളില്‍ ഉള്‍പ്പെടുത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇപാഠപുസ്തങ്ങള്‍ ഉള്‍പ്പടെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വരാനിരിക്കുന്ന സമഗ്രമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനുള്ള ശേഷി പരിശീലനത്തിലൂടെ അധ്യാപകര്‍ക്ക് ലഭിക്കും. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായാണ് 140 നിയമസഭാ മണ്ഡലങ്ങളിലെ ഓരോ സ്‌കൂളുകളെ വീതം ഹൈടെക് ആക്കുന്നതിന് തീരുമാനിച്ചതും അഞ്ച് കോടി രൂപ വീതം അനുവദിച്ചതും. സംസ്ഥാനത്തെ ആയിരം സ്‌കൂളുകളെ ഹൈടെക് ആക്കുന്നതിനുള്ള നടപടികളും ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും ഹൈസ്‌കൂളുകളെയുമാണ് ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നത്. വരുംവര്‍ഷങ്ങളില്‍ യു.പി, എല്‍.പി സ്‌കൂളുകളെകൂടി പൂര്‍ണമായും ഹൈടെക് ആക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. ചില സ്ഥലങ്ങളില്‍ എം.എല്‍.എമാരുടെ പ്രാദേശിക വികസന പദ്ധതിയില്‍പ്പെടുത്തിയും പ്രാദേശിക സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും സ്‌കൂള്‍ പി.ടി.എകളും മുന്‍കൈയെടുത്തും എല്‍.പി സ്‌കൂളുകളെയും യു.പി സ്‌കൂളുകളെയും ഹൈടെക് ആക്കിയിട്ടുണ്ട്. ഇത് നല്ലൊരു മാതൃകയാണ്. ബഹുജന പങ്കാളിത്തത്തോടെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഇത് വളരെ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്‌കൂളിനെ ആധുനികവത്ക്കരിക്കുമ്പോള്‍ പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പങ്കാളികളാകുക എന്ന മഹത്തായ കര്‍മമാണ് ചെയ്യുന്നത്. വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. ഈ പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ് സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies