തിരുവനന്തപുരം : സംസ്ഥാനത്ത് കോളറ പടരുന്നതിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിഎംഒ മാര്‍ക്കും ആരോഗ്യവകുപ്പ് സര്‍ക്കുലറിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ കോളറ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് അഞ്ച് കോളറ ബാധിതരെ കണ്ടെത്തി. സംസ്ഥാനത്ത് പലഭാഗത്തും കോളറ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിനെ കോളറ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ശുചിത്വമില്ലാത്തയിടങ്ങളില്‍ നിന്നുള്ള വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ ‘കോളറാ ടോക്സിന്‍’ എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ വിഷവസ്തുവാണ് കോളറയ്ക്ക് കാരണമാകുന്നത്.












