കോഴിക്കോട് : ചിങ്ങമാസം മലയാള മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടറിന്റെ പ്രകാശന കര്‍മ്മം എം എന്‍ കാരശ്ശേരി കോഴിക്കോട് നിര്‍വഹിച്ചു. കലണ്ടറിന്റെ ആദ്യ പ്രതി സാമൂഹ്യ പ്രവര്‍ത്തക കാഞ്ചന മാലക്ക് നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് .
മലയാളത്തിന്റെ സംസ്കാരവും , തനിമയും, വരും തലമുറയ്ക്ക് കൈമാറാന്‍ കഴിയുന്ന രീതിയില്‍ ജീവിത മാതൃകകളെ സൃഷ്ട്ടിക്കുന്നതാവണം ബാലഗോകുലത്തിന്റെ പ്രവര്‍ത്തനമെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു. മൂക്കത്ത്, എസ്.കെ.പൊറ്റക്കാട് പാര്‍ക്കിലെ, ബോധി വൃക്ഷ ചുവട്ടിലാണ് പ്രകാശനചടങ്ങ് നടന്നത്.
Discussion about this post