തിരുവനന്തപുരം: കേരളത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് മരണമുണ്ടായതിന് സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചില പരാതികള്‍ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. പക്ഷേ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന ബ്ലൂ വെയ്ല്‍ ഗെയിമിനെ ഒരു കളിയായി കാണാന്‍ സാധിക്കില്ലെന്നും ഡിജിപി അഭിപ്രായപ്പെട്ടു. എന്നാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ബെഹ്‌റ പറഞ്ഞു.












