തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 4500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ആഗസ്റ്റ് 22 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും.
Discussion about this post