ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിനെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പതന്നെ നയിക്കുമെന്നും സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി ദുരാരോപണങ്ങളും അതിന് ചുവടൊപ്പിച്ച് അഭ്യൂഹങ്ങളും സംസ്ഥാനമാകെ ചില തല്‍പരകക്ഷികള്‍ പരത്തുന്നതില്‍ യാതൊരു വാസ്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 9 ന് നടക്കുന്ന ഉപതെരഞ്ഞടുപ്പിലെ വിജയത്തിന് ബിജെപി അധ്യക്ഷന്‍ കെ.എസ്. ഈശ്വരപ്പയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പ്രധാന്‍ പറഞ്ഞു. 2008 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കാനുള്ള സമ്മതിപത്രം ജനങ്ങള്‍ നല്‍കിയത് ബിജെപിക്കാണ്. അഞ്ച് വര്‍ഷത്തേക്കാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. അവരുടെ അഭിലാഷം പൂര്‍ത്തിയാക്കണമെന്നും പ്രഥാന്‍ പറഞ്ഞു.
Discussion about this post