Tuesday, August 11, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

അവധിദിനങ്ങളിലെ അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡ്‌

by Punnyabhumi Desk
Sep 1, 2017, 02:02 pm IST
in കേരളം

തിരുവനന്തപുരം: തുടര്‍ച്ചയായ അവധിദിനങ്ങളില്‍ അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ കണ്ടെത്താനും തടയാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. നഗരസഭകളില്‍ സെക്രട്ടറി, എഞ്ചിനീയര്‍/കെട്ടിടനിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിന്റെ ചുമതലയുള്ള റീജിയണല്‍ ജോയന്റ് ഡയറക്ടര്‍ ഓഫ് മുനിസിപ്പാലിറ്റീസ് എന്നിവരാണ് സ്‌ക്വാഡിലുള്ളത്.

പഞ്ചായത്തുകളില്‍ സെക്രട്ടറി, എഞ്ചിനീയര്‍/ഓവര്‍സിയര്‍/കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നഗര ഗ്രാമാസൂത്രണ വകുപ്പിലെ ജില്ലാ ടൗണ്‍ പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് സ്‌ക്വാഡിലുള്ളത്. അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മാണങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ്. നിര്‍മാണങ്ങളുണ്ടായാല്‍ പരിശോധന നടത്തി കണ്ടെത്തി നിര്‍ത്തിവെക്കാന്‍ സ്‌ക്വാഡ് നടപടി സ്വീകരിക്കും. നോട്ടീസ് നല്‍കിയിട്ടും നിര്‍ത്തിവെക്കാത്ത സാഹചര്യത്തില്‍ പോലീസ് സഹായം തേടി നിര്‍ത്തിവെപ്പിക്കുകയും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും ചെയ്യണം.

അനധികൃത നിര്‍മാണങ്ങളുടെ ഫോട്ടോ ജില്ലാ ടൗണ്‍ പ്ലാനര്‍ ഫോട്ടോയില്‍ പകര്‍ത്തി പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ചീഫ് ടൗണ്‍ പ്ലാനറെയും അറിയിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാനുള്ള ഫോണ്‍ നമ്പര്‍/ഇമെയില്‍ വിലാസം പരസ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു. ലഭിക്കുന്ന പരാതികള്‍ 24 മണിക്കൂറിനകം സ്‌ക്വാഡുകള്‍ പരിശോധിച്ച് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യണം. അനധികൃത നിര്‍മാണം മോണിറ്റര്‍ ചെയ്യാനും നടപടി സ്വീകരിക്കാനുമായി ചീഫ് ടൗണ്‍ പ്ലാനര്‍ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

എല്ലാദിവസവും അനധികൃത നിര്‍മാണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവരെ അറിയിക്കാനും ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies