ആലപ്പുഴ: അമ്പലപ്പുഴയില്‍ കടല്‍ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട37 പേര്‍ക്ക് 38.81 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്തുമന്ത്രി ജി.സുധാകരന്‍ അറിയിച്ചു. ഒരു കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ആണ് ലഭിക്കുക. 1.04ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ബാക്കി തുക പ്രകൃതിക്ഷോഭത്തിനു നല്‍കുന്ന ഫണ്ടില്‍ നിന്നുമാണ് ലഭിക്കുന്നത്. ഇതില്‍ 31 കുടുംബങ്ങള്‍ പുറക്കാട് വില്ലേജിലും ആറു കുടുംബങ്ങള്‍ അമ്പലപ്പുഴ വില്ലേജിലുമാണ് താമസിക്കുന്നത്. പണം അടിയന്തരമായി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.












