തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരായ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പോലീസിലെ ഉന്നതസ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും പരാതിക്കാരന് ആരോപിക്കുന്നു. അതേസമയം സെന്‍കുമാറിനെതിരായ പരാതികളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Discussion about this post