Tuesday, September 16, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗവേഷണ ഫലം ജനങ്ങളിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കഴിയണം: മന്ത്രി വി. എസ് സുനില്‍ കുമാര്‍

by Punnyabhumi Desk
Sep 16, 2017, 04:30 pm IST
in കേരളം

കോട്ടയം: കേരളത്തിലെ കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രങ്ങളില്‍ നടന്നു വരുന്ന വിവിധങ്ങളായ ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാലകള്‍ക്കു കഴിയണമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാര്‍ പറഞ്ഞു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പുതിയ ഓഫീസ് ലാബ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കാര്‍ഷിക സര്‍വ്വകലാശാല ഈ രംഗത്ത് മികച്ച വിജയമാണ് കൈവരിച്ചിട്ടുളളത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് കൃഷിയിറക്കുന്നതിന് യോജിച്ച നാല് തരം നെല്‍വിത്തുകളാണ് ഇവിടെ ഗവേഷണം പൂര്‍ത്തിയായിട്ടുളളത്. ഏഷ്യയിലെ ഏറ്റവും വലിയ കൊക്കോ ജനിതക ശേഖരവും ഇന്ത്യയിലെ ഏറ്റവും വലിയ കുടംപുളി ജനിതക ശേഖരവും ഇവിടെയാണുളളത്. 2004ല്‍ 114 ശതമാനം മാത്രം നെല്‍കൃഷി സാന്ദ്രത ഉണ്ടായിരുന്ന കുട്ടനാട് മേഖലയുടെ കാര്‍ഷിക സാന്ദ്രത ഇപ്പോള്‍ 130 ശതമാനമാണ്. ഇത് 160 ശതമാനം ആക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഗവേഷണങ്ങള്‍ ഉപയോഗപ്പെടുത്തും. ജൈവ വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും നഷ്ടപ്പെട്ടുപോയ ജൈവ വൈവിധ്യം തിരിച്ചു കൊണ്ടുവരുന്നതിനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുകയാണ്.

ഹരിത കേരള മിഷന്റെ രണ്ട് കോടി വൃക്ഷ തൈകള്‍ നടുന്ന പദ്ധതിയില്‍ ജൈവ വൈവിദ്ധ്യത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുളളത്. അക്കേഷ്യ, ഗ്രാന്റീസ് തുടങ്ങിയ പ്രകൃതിക്കും മണ്ണിനും ഹാനികരമായ സസ്യങ്ങള്‍ ഒഴിവാക്കി നാടന്‍ വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെങ്ങിന്റെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ദീര്‍ഘകാല അടിസ്ഥാനത്തിലുളള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന ഏക്കറിന് 7,900 വിളവില്‍ നിന്ന് ഉല്പാദന ക്ഷമത ഇരട്ടിയാക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക ഗവേഷണ സര്‍വ്വകലാശാല വിജയകരമായി പരീക്ഷിച്ച നെല്ല്മീന്‍ താറാവ്പച്ചക്കറി സംയോജിത കൃഷി ജനകീയമാക്കും. കര്‍ഷകര്‍ക്ക് പെന്‍ഷനോടൊപ്പം കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ വര്‍ഷം മുതല്‍ കര്‍ഷക ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും. കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചമൂലമുണ്ടാകുന്ന നഷ്ടം വിള ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിന് താത്പര്യമുണ്ടെന്നും ഇത് നടപ്പാക്കണമെങ്കില്‍ കര്‍ഷകരോടുളള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ച

ടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് പായ്‌ക്കേജ് പദ്ധതി റിപ്പോര്‍ട്ടുകളുടെ പ്രകാശനവും വില്പന കേന്ദ്ര ഉദ്ഘാടനവും ജോസ്. കെ മാണി എം. പി നിര്‍വ്വഹിച്ചു. കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബിന്റെയും കാര്‍ഷിക ഗവേഷണ എഞ്ചിനീയറിംഗ് ഗവേഷണ ലാബിന്റെ ഉദ്ഘാടനം സി. കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. ഗവേഷണ ലഘുലേഖകളുടെ പ്രകാശനവും സംയേജിത കൃഷി സമ്പ്രദായം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി നിര്‍വ്വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രാജേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. കുട്ടനാട് അന്തര്‍ദേശീയ കായല്‍ കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പത്മകുമാര്‍ പ്രത്യേക പ്രഭാഷണം നടത്തി. സര്‍വ്വകലാശാലയിലെ മുന്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായ ഡോ. യു. മുഹമ്മദ് കുഞ്ഞ്, ഡോ. ആര്‍.ആര്‍ നായര്‍, ഡോ. എന്‍. ജെ. തോമസ്, ഡോ. കെ.പി വാസുദേവന്‍ നായര്‍, ഡോ. പി.ജെ ജോയി, ഡോ. ജോസഫ് ഫിലിപ്പ്, ഡോ. എ. വി മാത്യു എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി മൈക്കിള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. ബാബു, കുമരകം ഗ്രാമ പഞ്ചായത്തംഗം എ.പി സലിമോന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ എസ്. ജയലളിത, കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണ ഡയറക്ടര്‍ ഡോ. പി.ഇന്ദിരാദേവി സ്വാഗതവും കുമരകം ആര്‍.എ.ആര്‍.എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ഡി. അംബികാദേവി നന്ദിയും പറഞ്ഞു.

ShareTweetSend

Related News

കേരളം

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

കേരളം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies