Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒക്ടോബര്‍ രണ്ട് മുതല്‍ ഹരിതവാരം ആചരിക്കും

by Punnyabhumi Desk
Sep 26, 2017, 04:26 pm IST
in കേരളം

* പരിസ്ഥിതി ദിനത്തില്‍ നട്ട വൃക്ഷത്തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതി പരിശോധനയും സംഘടിപ്പിക്കും

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ സംസ്ഥാനത്തൊട്ടാകെ നട്ട ഒരു കോടിയിലധികം വൃക്ഷത്തൈകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് അനുബന്ധ വിവര ശേഖരണം നടത്തുമെന്ന് ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ അറിയിച്ചു. ഇതിനായി അടുത്ത മാസം രണ്ടു മുതല്‍ ഹരിതവാരം ആചരിക്കും.

നട്ട മരങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ, ചെടി അവശേഷിക്കുന്നില്ലെങ്കില്‍ എന്ത് കൊണ്ടാണ് അത് നശിച്ച് പോയത്, എന്തെല്ലാമാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍, തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണമാണ് നടത്തുന്നത്. 2017-18 ലെ സംസ്ഥാന ബജറ്റില്‍ ഈ വര്‍ഷം അഞ്ച് കോടി വൃക്ഷത്തൈകള്‍ നടും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒരു കോടിയിലധികം തൈകളാണ് ഇതിനകം നട്ടത്. തൈകള്‍ നടാന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിവിധ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ നയിക്കുന്ന പ്രത്യേക ടീമുകളാണ് കണക്കെടുപ്പും പരിശോധനയും നടത്തേണ്ടത്. പരിശോധനയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് യോഗം ചേര്‍ന്ന് പൊതുവായി അവതരിപ്പിച്ച് പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. നഷ്ടപ്പെട്ട ഓരോ വൃക്ഷത്തൈക്കും പകരമായി അവിടെ മറ്റൊരു ഫലവൃക്ഷത്തൈ നടും. പരിശോധനാ റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കും. ഹരിതവാരത്തില്‍ ആദ്യ മൂന്നു ദിവസം പരിശോധനയ്ക്കും രണ്ടു ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കാനും ചെലവിടും.

ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നട്ട തൈകളുടെ ഇപ്പോഴത്തെ അവസ്ഥ ഹരിതകേരളം മിഷന്‍ നേരിട്ട് ശേഖരിക്കും. സംസ്ഥാനത്തൊട്ടാകെ നട്ട തൈകളുടെ കണക്കെടുപ്പും നിലവിലെ സ്ഥിതിയും കൃഷിവകുപ്പിന്റെ ‘കാര്‍ഷിക വിവര സങ്കേതം’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സഹായത്തോടെ ശേഖരിക്കും. ജൂണ്‍ അഞ്ചിന് മുന്‍പ് രണ്ട് കോടി വൃക്ഷത്തൈകള്‍ കൂടി നടാനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. വനംവകുപ്പ് തയ്യാറാക്കുന്ന വൃക്ഷത്തൈകള്‍ക്ക് പുറമേ ഹരിതകേരളം മിഷനും മഹാത്മാഗാന്ധി തൊഴിലുറപ്പ് മിഷനും കുടുംബശ്രീയും ചേര്‍ന്ന് ഇതിനാവശ്യമായ തൈകള്‍ തയ്യാറാക്കാനാണ് പദ്ധതി. തൊ ഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് ഇതിനുള്ള പരിശീലനം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies