Thursday, August 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഷാര്‍ജ ഭരണാധികാരി രാജ്ഭവനില്‍ ഗവര്‍ണറെ കണ്ടു, മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചര്‍ച്ച നടത്തി

by Punnyabhumi Desk
Sep 26, 2017, 04:48 pm IST
in കേരളം

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യു. എ. ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 11 മണിയോടെയാണ് അദ്ദേഹം രാജ്ഭവനില്‍ എത്തിയത്. ഗവര്‍ണര്‍ പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ബൊക്കെ നല്‍കി അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഗവര്‍ണറുമായി സൗഹൃദ സംഭാഷണം. ഗവര്‍ണര്‍ക്ക് അദ്ദേഹം പ്രത്യേക ഉപഹാരവും സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, ഇന്ത്യയിലെ യു. എ. ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇതിനു ശേഷം ഷാര്‍ജ ഭരണാധികാരി മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരുമായും ചര്‍ച്ച നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ. സി. മൊയ്തീന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ. കെ. ശൈലജ ടീച്ചര്‍, ജെ. മെഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ജലീല്‍, ജി. സുധാകരന്‍, മാത്യു ടി. തോമസ്. ഡോ. ടി. എം. തോമസ് ഐസക്ക്, വി. എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി. എസ്. സെന്തില്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എം. ശിവശങ്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇന്ത്യയുടെ യു. എ. ഇ അംബാസഡര്‍ നവ്ദീപ് സൂരി എന്നിവര്‍ പങ്കെടുത്തു. ഷേക്ക് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷേക്ക് സലേം ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ഖാസിമി, ഷേക്ക് ഫാഹിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, അബ്ദുള്ള ബിന്‍ മൊഹമ്മദ് അല്‍ ഒവൈസ്, മൊഹമ്മദ് ഒബൈദ് അല്‍ സാബി, മുഹമ്മദ് ഹുസൈന്‍ ഖലാഫ്, അഹമ്മദ് സലേം അല്‍ ബയ്‌റാക്ക്, ഇന്ത്യയിലെ യു. എ. ഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന, ജമാല്‍ ഹുസൈന്‍ അല്‍ സാബി എന്നിവരാണ് യു. എ. ഇ സംഘത്തിലുണ്ടായിരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സുല്‍ത്താനെയും ഒപ്പമുള്ളവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനു ശേഷം മന്ത്രിമാരെ പരിചയപ്പെടുത്തി. ഷാര്‍ജ ഭരണാധികാരിക്കൊപ്പമെത്തിയവര്‍ സ്വയം പരിചയപ്പെടുത്തി. മന്ത്രിസഭാംഗങ്ങള്‍ക്ക് മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ സുല്‍ത്താന്റെ ജീവചരിത്രം വിതരണം ചെയ്തു. കേരളത്തിനും ഷാര്‍ജയ്ക്കും താത്പര്യമുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിച്ച ശേഷം വിവിധ മേഖലകളിലെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സുല്‍ത്താന് മുന്നില്‍ സമര്‍പ്പിച്ചു.

തുടര്‍ന്ന് ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംസാരിച്ചു. ഇരുകൂട്ടര്‍ക്കും സഹകരിക്കാന്‍ സാധിക്കുന്ന വിഷയങ്ങളില്‍ ഒരുമിച്ച് പോകാന്‍ തീരുമാനിച്ചു. വലിയ ഉരുവിന്റെ മാതൃക ഷാര്‍ജ സുല്‍ത്താന് മുഖ്യമന്ത്രി സമ്മാനിച്ചു. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി രാജ്ഭവനില്‍ ഗവര്‍ണര്‍ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies