കൊച്ചി: കൊച്ചി നാവികസേന ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരന് ഗുജറാത്ത് സ്വദേശി രക്ഷിത് കുമാര്‍ വെടിയേറ്റ് മരിച്ചു. ഔദ്യോഗിക തോക്കില്‍ നിന്ന് സ്വയം നിറയൊഴിച്ചതാണെന്ന് കരുതുന്നു.
നാവിക സേന ആസ്ഥാനത്തിന് പിന്നില്‍ നങ്കൂരമിട്ടിരുന്ന ഐഎന്‍എസ് ജമുനയില്‍ വച്ച് ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കൈവശം ഉണ്ടായിരുന്ന തോക്കിന് നിന്ന് വെടി പൊട്ടുകയായിരുന്നു.
അബദ്ധത്തില്‍ സംഭവിച്ചതാണോ ആത്മഹത്യയാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കൊച്ചി ഹാര്‍ബര്‍ പോലിസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്. വെടിയേറ്റ ഉടനെ നാവിക സേനാ ആസ്ഥാനത്തു തന്നെയുള്ള ഐഎന്‍എസ് സഞ്ജീവനിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇത് മൂന്നാം തവണയാണ് നാവികസേന ജീവനക്കാരന് വെടിയേറ്റ് മരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post