കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ രഹസ്യ മൊഴി രേഖപ്പെടുത്തി. എഴാം പ്രതിയായ ചാര്‍ലിയാണ് ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയത്.
നടി ആക്രമിക്കപ്പെട്ട സംഭവം ദിലീപിന്റെ ക്വട്ടേഷന്‍ ആയിരുന്നുവെന്ന് മുഖ്യപ്രതി പള്‍സര്‍സുനി ചാര്‍ലിയോട് പറഞ്ഞിരുന്നു. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നും സുനി പറഞ്ഞിരുന്നു.ഈ വിവരമാണ് രഹസ്യമൊഴിയായി ചാര്‍ലി കോടതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഏഴാം പ്രതിയായ ചാര്‍ലി കേസില്‍ മാപ്പു സാക്ഷി ആകും. കേസില്‍ ആദ്യം അറസ്റ്റില്‍ ആയപ്പോഴും ഈ കാര്യം ചാര്‍ലി പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചിത്.












