തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ,ജനറല്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ .ശൈലജ അറിയിച്ചു. കാത്ത് ലാബ് ,ഡയാലിസിസ് തുടങ്ങിയ യൂണിറ്റ്കളുടെ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് തുക ഉള്‍പ്പെടുത്തിയിരിക്കുന്നത് .
വയനാട് ജില്ലാ ആശുപത്രിയുടെയും ഇടുക്കി ജില്ലയിലെ അടിമാലി താലൂക്ക് ആശുപത്രിയുടെയും വികസനത്തിനായി 12 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഈ രണ്ട് ആശുപത്രികളുടെയും കാര്‍ഡിയാക് കെയര്‍ യൂണിറ്റ് വിപുലീകരിക്കുന്നതിനായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് തുക വിനിയോഗിക്കുക. സംസ്ഥാനത്തെ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയായ ആരോഗ്യ കിരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 18 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി മന്ത്രി അറിയിച്ചു












