Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സഹകരണപ്രസ്ഥാനങ്ങള്‍ക്ക് ജനവിശ്വാസം നേടാനായത് നാടിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നതിനാല്‍: മുഖ്യമന്ത്രി

by Punnyabhumi Desk
Oct 5, 2017, 04:40 pm IST
in കേരളം

തിരുവനന്തപുരം: നാടിന്റെ നട്ടെല്ലായി നിലനില്‍ക്കുന്നത് കൊണ്ടാണ് സഹകരണപ്രസ്ഥാനങ്ങള്‍ ജനവിശ്വാസം നേടിയെടുക്കാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണവകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി തയാറാക്കിയ വിവിധ സോഫ്ട്‌വെയറുകളുടെയും സഹകരണ ജീവനക്കാര്‍ക്കുളള പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജഗതി സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ വലിയതോതില്‍ അഴിമതിയുണ്ടായിട്ടും സഹകരണമേഖലക്ക് പൊതുവേ അഴിമതിമുക്തമായി നില്‍ക്കാനായത് ജനവിശ്വാസത്തിലാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന ബോധം കൊണ്ടാണ്. അതേസമയം, തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ ഗൗരവമായ നടപടി സ്വീകരിക്കുന്നതില്‍ അലംഭാവമുണ്ടാകില്ല. അഴിമതി നടത്താനായിട്ട് തന്നെ രൂപീകരിച്ച ചില സഹകരണ സ്ഥാപനങ്ങളും മറ്റുമാണ് പ്രശ്‌നക്കാര്‍. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയിലുള്ള പരിശോധന സ്ഥാപനങ്ങളില്‍ നടക്കണം. ഓഡിറ്റ് സംവിധാനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ഓഡിറ്റര്‍മാരെ നിയമിക്കുന്നത് ഗൗരവമായി ആലോചിക്കും. ഒപ്പം നിലവിലുള്ള ഓഡിറ്റര്‍മാര്‍ കാലാനുസൃതമായി പ്രവര്‍ത്തനത്തില്‍ കഴിവുനേടാനുമാകണം.

സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്ട്‌വെയര്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ ഏകീകൃത സംവിധാനമുണ്ടാകുന്നത് സംഘങ്ങളുടെയും ബാങ്കിന്റെയും പ്രവര്‍ത്തനത്തിന് സഹായമാകും. എല്ലാ പ്രാഥമിക കാര്‍ഷിക, സഹകരണ ബാങ്കുകളിലും കോര്‍ ബാങ്കിംഗ് നടപ്പാക്കാനുള്ള നിര്‍ദേശം പൂര്‍ണമായി നടപ്പാക്കാത്തവര്‍ വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. എന്നാലേ, ഇലക്‌ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം യാഥാര്‍ഥ്യമാക്കി സ്ഥാപനങ്ങളുടെ കാര്യക്ഷത വര്‍ധിപ്പിക്കാനാകൂ. ബ്‌ളേഡുകാരില്‍നിന്നും മറ്റും ജനങ്ങളെ രക്ഷിക്കാന്‍ എല്ലാകാലവും നിലകൊണ്ടതിനാലാണ് ജനവിശ്വാസം നേടിയെടുക്കാനായത്. സഹകരണമേഖലയെ തളര്‍ത്തുന്ന ചില നടപടികള്‍ നേരത്തെ നേരിടേണ്ടി വന്നെങ്കിലും അത് മറികടക്കാന്‍ പ്രാപ്തമാക്കിയത് ജനങ്ങളുടെ വിശ്വാസവും പിന്തുണയുംകൊണ്ടാണ്. പുതിയ സോഫ്ട്‌വെയറുകള്‍ സുതാര്യത ഉറപ്പാക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കും. കാലാനുസൃതമായി ആധുനികസാങ്കേതികവിദ്യയുടെ ഉപയോഗം പുരോഗമിക്കുന്നകാലത്ത് പഴയരീതിയില്‍നിന്നാല്‍ പിന്തള്ളപ്പെടും. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബൈലോ ഭേദഗതി പ്രാവര്‍ത്തികമാകാന്‍ ഉണ്ടാകാറുള്ള കാലതാമസം ഒഴിവാക്കാനാകും. സംഘങ്ങളിലെ തെരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സുതാര്യതയും കൃത്യതയും വരും. ഓഫീസ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും പിഴവുകള്‍ ഒഴിവാക്കാനും പുതിയ സോഫ്ട്‌വെയറുകള്‍ സഹായിക്കും.

ആധുനികവത്കരണം നടപ്പാക്കുമ്പോള്‍ സോഫ്ട്‌വെയര്‍ പരിജ്ഞാനം കുറഞ്ഞ ജീവനക്കാര്‍ പ്രാവീണ്യം നേടിയെടുക്കാന്‍ സന്നദ്ധരാകണം. ഇതിനുള്ള സഹായവും അവസരവും നല്‍കും. ഇത്തരം പരിശീലനം നല്‍കാനും സഹകരണ നിയമത്തില്‍ അവബോധമുണ്ടാക്കാനുമാണ് പുതിയ പരിശീലന കേന്ദ്രം ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ജനറല്‍ വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയ ആധുനിക സോഫ്ട്‌വെയര്‍ സംവിധാനങ്ങള്‍ ഓഡിറ്റ് വിഭാഗത്തിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ ഓഡിറ്റ് മാന്വല്‍ നടപടികള്‍ പരിഷ്‌കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നടപ്പാക്കും. 2018-19 സാമ്പത്തികവര്‍ഷത്തോടെ കേരള ബാങ്ക് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്ട്‌വെയര്‍ നടപ്പാക്കും. അഴിമതി നടത്തുകയോ, കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ടാല്‍ ഈ വകുപ്പിലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണമേഖലയിലെ ഒറ്റപ്പെട്ടതാണെങ്കിലും നടക്കുന്ന അഴിമതികള്‍ തടയാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സഹകരണ സംഘം രജിസ്ട്രാര്‍ എസ്. ലളിതാംബിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ വി. സനല്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സഹകരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാല്‍ സ്വാഗതവും സഹകരണസംഘം അഡീ. രജിസ്ട്രാര്‍ സി.എം. അജയമോഹണ്‍ നന്ദിയും പറഞ്ഞു. സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍, ബൈല ഭേദഗതി, വകുപ്പ് സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായങ്ങളുടെ വിതരണം, തിരിച്ചടവ്, സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുളള നടപടിക്രമങ്ങള്‍ എന്നിവ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനാണ് സോഫ്ട്‌വെയറുകള്‍ വികസിപ്പിച്ചെടുത്തത്.

സ്റ്റേറ്റ് ഇഗവേണന്‍സ് മിഷന്റെ ആഭിമുഖ്യത്തില്‍ വകുപ്പിന് വേണ്ടി തയാറാക്കിയ ഇന്റഗ്രേറ്റഡ് കോഓപറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതി പ്രകാരമാണ് സോഫ്ട്‌വെയര്‍ വികസിപ്പിച്ചത്.

ShareTweetSend

Related News

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies