Thursday, June 19, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഭവനനിര്‍മാണം പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

by Punnyabhumi Desk
Oct 10, 2017, 06:11 pm IST
in കേരളം

കൊച്ചി: പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂ ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പല പ്രവാസികള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത അവസ്ഥയുണ്ട്. പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് മന്ത്രി പറഞ്ഞു. ഹഡ്‌കോയുടെ വായ്പയെടുത്താണ് ഭവനനിര്‍മ്മാണ ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് വീടു വയ്ക്കാന്‍ വായ്പ നല്‍കിയത്. പലരും വായ്പ തിരിച്ചടയ്ക്കാത്തതു മൂലം സ്ഥാപനം പ്രതിസന്ധി നേരിടുന്നുണ്ട്. കുടിശ്ശിക വരുത്തിയവര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷയും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടാണ് ഭവനനിര്‍മ്മാണ ബോര്‍ഡ് സ്ത്രീകള്‍ക്കായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സജ്ജീകരിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുന്നതില്‍ 10 ശതമാനം കുറവുണ്ടെന്നു അസോചം (ASSOCHAM) നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. സുരക്ഷിതമായ ഇടങ്ങളില്‍ താമസസൗകര്യം ലഭിക്കാത്തതു മൂലം സ്ത്രീകള്‍ ജോലിക്കു പോകാതിരിക്കുന്നതാണ് ഇതിന് ഒരുകാരണം. ഇത്തരം സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനാണ് ഭവന നിര്‍മ്മാണ ബോര്‍ഡ് സ്ത്രീകള്‍ക്കായി ഹോസ്റ്റല്‍ തുടങ്ങിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് അദ്ധ്യക്ഷനായിരുന്നു. വരുമാനം ലഭിക്കുന്ന, സാമൂഹ്യപ്രതിബദ്ധതയില്‍ ഊന്നിയുള്ള പുതിയ പദ്ധതികള്‍ ബോര്‍ഡിന്റെ കൈവശമുള്ള ഭൂമിയില്‍ രൂപീകരിച്ച നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒമ്പതാമത്തെയും ജില്ലയിലെ രണ്ടാമത്തെയും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ആണ് ഇടപ്പള്ളിയിലേത്. 28 സെന്റ് സ്ഥലത്ത് മൂന്നു നിലകളിലായി 1481 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന കെട്ടിടത്തില്‍ 98 വനിതകള്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ട്.

ഭിന്നശേഷിക്കാര്‍ക്കായി താഴത്തെ നിലയില്‍ മൂന്നു കിടക്കകളുള്ള ഒരു മുറി സജ്ജീകരിച്ചിട്ടുണ്ട.് കുഞ്ഞുങ്ങളുള്ള അമ്മമാരായ ജീവനക്കാരുടെ സൗകര്യത്തിനായി ഡേ കെയര്‍ സൗകര്യവും ലഭ്യമാണ്. ദൂരെ നിന്നു വരുന്ന സ്ത്രീകള്‍ക്ക് താമസിക്കാനായി ഒരു ഗസ്റ്റ് റൂമും ഒരുക്കിയിട്ടുണ്ട്. പദ്ധതിക്ക് ഇതുവരെ ആകെ 305 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. മുന്‍ എംഎല്‍എ പി രാജു, ഭവന നിര്‍മ്മാണബോര്‍ഡ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies