തിരുവനന്തപുരം: ട്രെയിനുകള്‍ക്ക് നേരെ അഞ്ജാതര്‍ നടത്തിയ കല്ലേറില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ജനശതാബ്ദിക്ക് നേരെ വേളിക്കടുത്തുവെച്ചും ചെന്നൈ മെയിലിന് കടയ്ക്കാവൂരു വെച്ചുമാണ് കല്ലേറുണ്ടായത്. ഓടികൊണ്ടിരുന്ന ട്രെയിനിനു നേരെ വശങ്ങളില്‍ നിന്ന് കല്ല് എറിയുകയായിരുന്നു.
ജനശതാബ്ദിയിലെ യാത്രക്കാരനായ കോഴിക്കോട് ബാലുശേരി നീലാംബരത്തില്‍ സുരേഷ് ബാബു (38)വിനും ചെന്നൈ മെയിലിലെ യാത്രക്കാരിയായ ചെന്നൈ ആവഡി നെഹ്‌റു നഗറില്‍ സബീന (42)യ്ക്കുമാണ് പരിക്കേറ്റത്. സുരേഷ് ബാബുവിന് മൂക്കിനും സബീനയ്ക്ക് കണ്ണിന് മുകളിലായി നെറ്റിയിലുമാണ് പരിക്ക്. സുരേഷ് ബാബു പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം യാത്ര തുടര്‍ന്നു. സബീന കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
			


							









Discussion about this post