Friday, March 31, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം; പന്തളത്തെ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Oct 31, 2017, 05:16 pm IST
in കേരളം

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്ത് വിവിധ വകുപ്പുകള്‍ നടത്തുന്ന തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ നവംബര്‍ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പന്തളം ദേവസ്വം ഹാളില്‍ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടത്താവളമാണ് പന്തളം. ശബരിമല തീര്‍ഥാടനത്തില്‍ പന്തളത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അടൂര്‍ എംഎല്‍എ ചെയര്‍മാനായും അടൂര്‍ ആര്‍ഡിഒ കോഓര്‍ഡിനേറ്ററായും പ്രധാന വകുപ്പുകളുടെ ജില്ലാ മേധാവികളെ ഉള്‍പ്പെടുത്തി ഏകോപന സമിതി രൂപീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. പോലീസ് വകുപ്പ് തീര്‍ഥാടന കാലത്ത് പന്തളത്ത് രണ്ട് എയ്ഡ്‌പോസ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കും. കൂടുതല്‍ ഹോം ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കും. ട്രാഫിക് തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. തിരുവാഭരണ ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഘോഷയാത്ര ദിവസം കൂടുതല്‍ പോലീസ് സേനയെ പന്തളത്തും പരിസര പ്രദേശങ്ങളിലും നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെ താത്ക്കാലിക ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനം നവംബര്‍ 14 ന് പന്തളത്ത് ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തീര്‍ഥാടന കാലത്ത് സാനിട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. 24 മണിക്കൂറും ആംബുലന്‍സ് സേവനം തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള ഹെല്‍പ്പ്‌ഡെസ്‌ക് എന്നിവയും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തും. അന്നദാന സമയത്ത് അന്നദാന ഹാളിന്റെ സമീപത്തായി മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പാക്കും. ആയൂര്‍വേദ, ഹോമിയോ വകുപ്പുകളും താത്ക്കാലിക ഡിസ്‌പെന്‍സറികള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിന് സമീപത്തായി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയില്‍ നിന്ന് ആവശ്യത്തിന് സര്‍വീസുകള്‍ ആരംഭിക്കും. തീര്‍ഥാടന കാലത്ത് എല്ലാ ദിവസവും രാവിലെ അഞ്ച് മുതല്‍ രാത്രി 10 വരെ തീര്‍ഥാടകര്‍ക്ക് കെഎസ്ആര്‍ടിസി കാര്യക്ഷമമായ സേവനം നല്‍കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്‍സ്‌പെക്ടര്‍മാരെ പന്തളത്തെ ബസ്സ്‌റ്റോപ്പു കളില്‍ നിയമിക്കും. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണത്തിന് എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ ഈ സീസണില്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതിന് പരിഹാരമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട താത്ക്കാലിക നടപടികള്‍ സംബന്ധിച്ച് അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്താന്‍ മന്ത്രി കെഎസ്ആര്‍ടിസിക്കും നഗരസഭാ അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. തീര്‍ഥാടന കാലത്ത് പന്തളത്ത് മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിപണനം കൂടാറുള്ളതായി മുന്‍കാലങ്ങളില്‍ അനുഭവമുണ്ട്. ലഹരി വ്യാപനം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ നിലവിലുള്ള സ്ഥിതിക്ക് തീര്‍ഥാടന കാലയളവില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഒരു എക്‌സൈസ് എയ്ഡ് പോസ്റ്റ് പന്തളത്ത് സ്ഥാപിക്കാന്‍ മന്ത്രി എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ലഹരി വസ്തുക്കളുടെ വിപണനം പൂര്‍ണമായി തടയുന്നതിന് പോലീസ് എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ ഊര്‍ജിതപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

വാട്ടര്‍ അതോറിറ്റി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തോടനുബന്ധിച്ച് ആവശ്യമായ സ്ഥലങ്ങളില്‍ ടാപ്പ് പോയിന്റുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായും നവംബര്‍ 14ന് മുമ്പ് അവയില്‍ ടാപ്പുകള്‍ ഫിറ്റ് ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുമെന്നും അറിയിച്ചു. വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ അന്നദാനം നടക്കുന്ന സ്ഥലത്ത് കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്ന് മന്ത്രി ജലവിഭവ വകുപ്പ് അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇറിഗേഷന്‍ വിഭാഗം വലിയകോയിക്കല്‍ ക്ഷേത്ര കടവില്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി ഫെന്‍സിംഗ് സ്ഥാപിക്കും. ബെയിലി പാലത്തിന്റെ ഇടിഞ്ഞ സംരക്ഷണ ഭിത്തി അടിയന്തരമായി പുനര്‍നിര്‍മിക്കും. കൈപ്പുഴ കടവ് മുതല്‍ വലിയകോയിക്കല്‍ ക്ഷേത്രകടവ് വരെയുള്ള ഭാഗങ്ങളില്‍ ജിഐ പൈപ്പ് ഉപയോഗിച്ചുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കും. നിലവില്‍ ക്ഷേത്രകടവില്‍ പണിതിട്ടുള്ള തടയണ ജലവിതാനം ക്രമീകരിക്കുന്നതിന് കാര്യക്ഷമമല്ല എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള സ്ഥിരം തടയണ നിര്‍മിച്ചാല്‍ മാത്രമേ ശാശ്വത പരിഹാരം കാണാന്‍ കഴിയൂ എന്നും കോണ്‍ക്രീറ്റ് തടയണ നിര്‍മിക്കുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കി സര്‍ക്കാരിലേക്ക് നല്‍ിയിട്ടുള്ളതായും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മോട്ടോര്‍ വാഹന വകുപ്പ് നവംബര്‍ 10ന് മുമ്പ് എല്ലാ സിഗ്‌നല്‍ ബോര്‍ഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും തീര്‍ഥാടകരുടെ വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയാല്‍ അവ അറ്റകുറ്റപ്പണി ചെയ്യുന്നതിന് സേഫ്‌സോണ്‍ പദ്ധതിയില്‍ റിക്കവറി വാഹനങ്ങള്‍ എര്‍േപ്പെടുത്തുമെന്നും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നഗരസഭ ആരംഭിച്ചുകഴിഞ്ഞതായും നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തീര്‍ഥാടകര്‍ക്ക് വേണ്ടി പ്രവര്‍ത്തിപ്പിക്കുമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു. വിവിധ ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സഹായകമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിക്കും. തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ നടത്തിവരുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നവംബര്‍ അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നഗരസഭാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതി നിര്‍ദേശിച്ചതുള്‍പ്പെടെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നവംബര്‍ 10ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. വൈദ്യതി വിതരണം കാര്യക്ഷമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി വൈദ്യുതി വകുപ്പ് അറിയിച്ചു. തിര്‍ഥാടന മുന്നൊരുക്കങ്ങളില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മാതൃകയാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ ശുചിമുറികളുടെ നവീകരണം, ക്ഷേത്രകുളത്തിന്റെ നവീകരണം തുടങ്ങി ക്ഷേത്രത്തോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നു എന്നുറപ്പുവരുത്തേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. തീര്‍ഥാടകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളോടൊപ്പം ദേവസ്വം ബോര്‍ഡും കൂടുതല്‍ കാര്യക്ഷമമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ പന്തളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് അന്നദാനം, കുടിവെള്ളം വിതരണം എന്നിവ നടത്തും.

പോലീസ് വകുപ്പിന് ആവശ്യമായ എയിഡ് പോസ്റ്റുകള്‍ അയ്യപ്പസേവാസംഘത്തിന്റെ ചുമതലയില്‍ കെട്ടിനല്‍കുമെന്നും അയ്യപ്പസേവാസംഘം ഭാരവാഹികള്‍ അറിയിച്ചു. വാഹന പാര്‍ക്കിംഗിന് സ്ഥലപരിമിതിയുള്ളതിനാല്‍ ക്ഷേത്രത്തിന് സമീപത്തുള്ള 65 സെന്റ് സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും തിരുവാഭരണ പാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും പന്തളം കൊട്ടാരം പ്രതിനിധി ആവശ്യപ്പെട്ടു. തിരുവാഭരണത്തോടൊപ്പം കരിമല കയറിവരുന്ന തീര്‍ഥാടകര്‍ക്ക് ക്യൂ നില്‍ക്കാതെ സന്നിധാനത്ത് എത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ മകരവിളക്ക് ദിവസം പോലീസ് എര്‍േപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ മുഖ്യമന്ത്രി നടത്തിയ അവലോകനത്തിന് ശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

യോഗത്തില്‍ എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, പന്തളം നഗരസഭാധ്യക്ഷ ടി.കെ.സതി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍.രവി, ലസിത നായര്‍, പന്തളം കൊട്ടാരം പ്രതിനിധി പി.ജി.ശശികുമാരവര്‍മ, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related Posts

കേരളം

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കേരളം

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

കേരളം

ബ്രഹ്മപുരം: അടിയന്തിര ആരോഗ്യസര്‍വേ ആരംഭിച്ചു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം പൈതൃകരത്‌നം ഡോ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

രാജ്യത്ത് നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies