തിരുവനന്തപുരം: തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പുതുച്ചേരി എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നവംബര്‍ 13 ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും. 201718 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം. ദേവസ്വംസഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.
Discussion about this post