ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെന്‍സസിനെക്കാള്‍ 18 കോടിയുടെ വര്‍ദ്ധനയാണ് ജനസംഖ്യയിലുണ്ടായിട്ടുള്ളത്. പുരുഷന്‍മാരുടെ എണ്ണം 62 കോടി 32 ലക്ഷവും സ്ത്രീകളുടെ എണ്ണം 58 കോടി 62 ലക്ഷവുമാണ്. ദേശീയ ജനസംഖ്യയെക്കുറിച്ച് 2010-11 കാലയളവില്‍ നടത്തിയ സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും രജിസ്ട്രാര്‍ ജനറല്‍ ഡോ.ടി.ചന്ദ്രമൗലിയുമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ജനസംഖ്യാ നിരക്ക് വര്‍ദ്ധന കുറയുന്ന സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കുട്ടികളുടെ എണ്ണം കുറയുന്ന ജില്ലകളില്‍ പത്തനംതിട്ടയും കൊല്‍ക്കത്തയുമുണ്ട്. കേരളത്തില്‍ 1000 പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകള്‍ എന്ന നിരക്കിലാണ് ജനസംഖ്യയുള്ളത്.
Discussion about this post