തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടിയുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത വ്യക്തി ആരാണ്. ഇതു വഴി എന്തു നേട്ടമാണ് അയാള്‍ നേടിയത്. വെളിപ്പെടുത്തല്‍ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ല. ഇക്കാര്യം അടിയന്തിരമായി സര്‍ക്കാര്‍ അന്വേഷണത്തിനു വിധേയമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Discussion about this post