Tuesday, November 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മൂന്നാംമുറയും അഴിമതിയും പോലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 11, 2017, 04:54 pm IST
in കേരളം

തിരുവനന്തപുരം: മൂന്നാംമുറയും അഴിമതിയും പോലീസ് സേനയില്‍ പൂര്‍ണമായി ഇല്ലാതാകണമെന്നും, വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബലപ്രയോഗവും ഭീഷണിയുമാണ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം എന്ന ധാരണയ്ക്ക് ഇന്നത്തെക്കാലത്ത് മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എസ്.എ.പി കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളോട് മാന്യമായി പെരുമാറാനും മൂന്നാംമുറ പൂര്‍ണമായി അവസാനിപ്പിക്കാനും കര്‍ശന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അഴിമതിക്ക് വശംവദരാകുന്നത് വേലി തന്നെ വിളവ് തിന്നുന്ന നിലയാണ്. ജനങ്ങളോട് മര്യാദയോടെ പെരുമാറുന്ന, സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും ആവലാതിക്ക് ആശ്വാസമേകുന്ന, അഴിമതിക്ക് വശംവദരാകാത്ത പോലീസാണ് നാടിനാവശ്യം. അപൂര്‍വം ചിലര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രവണതകള്‍ വെച്ചുപൊറുപ്പിക്കില്ല.

ക്യാമ്പില്‍ ലഭിച്ച പാഠങ്ങള്‍ക്കപ്പുറം പ്രായോഗിക ബുദ്ധിയും ശരിയായ കാഴ്ചപ്പാടും നയസമീപനവും കൂടിയുണ്ടെങ്കിലേ സന്നിഗ്ധ ഘട്ടങ്ങളില്‍ വിവേകപൂര്‍വമായ തീരുമാനങ്ങളിലൂടെ വിജയിക്കാനാകൂ. നല്ല പോലീസ് ഉദ്യോഗസ്ഥനാകാന്‍ കഴിവിനപ്പുറം ജോലിചെയ്യുന്ന പ്രദേശത്തെ ജനങ്ങളെ ആഴത്തിലറിയാനുള്ള മനസ് കൂടി വേണം. പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് ജനപിന്തുണ ഉണ്ടാകേണ്ടത് പ്രധാനമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലും നിയമപാലനവുമെന്ന പ്രാഥമിക ദൗത്യത്തിനപ്പുറം ചുമതലാനിര്‍വഹണം ആധുനികകാലത്ത് സങ്കീര്‍ണമാണ്. കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും പുതുസാങ്കേതികവിദ്യകളാല്‍ ആധുനികകാലത്ത് മാറ്റം വന്നിട്ടുണ്ട്. നാട് നേരിടുന്ന ഭീഷണികളും കൂടുതല്‍ തീവ്രമായി. ജനങ്ങളുടെ ഒരുമയാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിലും വര്‍ഗീയമായും മറ്റു പലതരത്തിലും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാണ്. ഇതോടൊപ്പം സമൂഹവിരുദ്ധ ശക്തികളായ ഭൂ, ലഹരി, ബ്‌ളേഡ് മാഫിയകളും, ഗുണ്ടാ, പെണ്‍വാണിഭ സംഘങ്ങളുമൊക്കെയുണ്ട്. നാട്ടില്‍ വാഹനപ്പെരുപ്പത്തിനൊപ്പം ട്രാഫിക് അപകടങ്ങളും വര്‍ധിക്കുന്നു. ഇത്തരം വ്യത്യസ്തപ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പുതിയ സാങ്കേതികവിദ്യകളും ശാസ്ത്രീയരീതികളും പോലീസിന് സഹായമാകുന്നുണ്ട്.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും ചെറിയപ്രായത്തിലുള്ളവരും പുതുതായി കടന്നുവരുന്നത് സേനയ്ക്ക് പുതിയമുഖം നല്‍കുന്നുണ്ട്. പോലീസില്‍ വലിയതോതില്‍ ആധുനികവത്കരണം നടക്കുന്ന കാലമാണിത്. അതിന്റെ ഭാഗമായി സമ്മര്‍ദ്ദ അതിജീവനം, കമ്പ്യൂട്ടര്‍, ടെലി കമ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സേവനരംഗത്ത് ഊര്‍ജസ്വലതയോടെയും പക്വതയോടെയും പ്രവര്‍ത്തിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കൂടുതല്‍ കരുത്ത് പകരും. മികച്ച സേനയായി മാറാന്‍ കൂടുതല്‍ ആള്‍ശേഷിയും മെച്ചപ്പെട്ട സൗകര്യങ്ങളും ആവശ്യമാണെന്ന് സര്‍ക്കാരിന് ബോധ്യമുണ്ട്. സംസ്ഥാനത്തിന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2006 മുതല്‍ തീര്‍പ്പാകാതെ കിടന്നിരുന്ന എസ്.ഐമാരുടെ സീനിയോരിറ്റി ലിസ്റ്റ് അംഗീകരിച്ച് ഒഴിവുകള്‍ നികത്താനുള്ള നടപടി സ്വീകരിച്ചത് ഇതിന്റെ ഭാഗമാണ്. പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും, ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് സ്‌റ്റേഷനുകള്‍ തുടങ്ങുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം നവീന സാങ്കേതിക വിദ്യകള്‍ കൂടുതലായി ഉപയോഗിക്കുന്നതിന് ആവശ്യമായ കാര്യങ്ങളും ചെയ്യുകയാണ്. ഇതെല്ലാം ഉപയോഗപ്പെടുത്തി ജനങ്ങളുടെ പിന്തുണയോടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാനാണ് ജനാധിപത്യവ്യവസ്ഥയില്‍ പോലീസ് ശ്രദ്ധിക്കേണ്ടത്. പെരുമാറ്റത്തില്‍ വിനയവും നിയമം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമുള്ള ഉത്തമ പോലീസ് ഉദ്യോഗസ്ഥരായി മാറാന്‍ കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ചടങ്ങില്‍ സ്‌പെഷ്യല്‍ ആംഡ് പോലീസിലെ പുതിയ കോണ്‍സ്റ്റബിള്‍മാരുടെ പരേഡ് വീക്ഷിച്ച് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരിശീലന കാലയളവില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ, എ.ഡി.ജി.പി ബറ്റാലിയന്‍ സുധേഷ് കുമാര്‍, എ.ഡി.ജി.ജി ഡോ.ബി. സന്ധ്യ, ഡി.ഐ.ജി ബറ്റാലിയന്‍ കെ. ഷെഫീന്‍ അഹമ്മദ്, എസ്.എ.പി കമാന്‍ഡന്റ് വി.വി. ഹരിലാല്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒമ്പതുമാസത്തെ തീവ്രപരിശീലനം പൂര്‍ത്തിയാക്കിയ 245 പേരാണ് സേനയുടെ ഭാഗമാകുന്നത്.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies