Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രമേഹ രോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കും

by Punnyabhumi Desk
Nov 14, 2017, 05:56 pm IST
in കേരളം

* ലോക പ്രമേഹ ദിനാചരണം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് ററ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ ‘നയനാമൃതം’ പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ പ്രമേഹം സൗജന്യമായി ചികിത്സിക്കുന്നതിന് ‘മിഠായി’ എന്ന പേരില്‍ ഒരു പദ്ധതി സംസ്ഥാനത്ത് നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലോക പ്രമേഹദിന സംസ്ഥാനതല ഉദ്ഘാടനവും പുലയനാര്‍കോട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് സംഘടിപ്പിച്ച പ്രമേഹ ദിനാചരണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇപ്പോള്‍ ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ എണ്ണമെടുത്താണ് സംസ്ഥാനത്തെ മൊത്തം പ്രമേഹ രോഗികളെത്രയെന്ന് കണക്കാക്കുന്നത്. ഇനിമുതല്‍ നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍വേനടത്തി സ്ത്രീ/പുരുഷന്‍/കുട്ടികള്‍ എന്നിങ്ങനെ ആകെ ജനസംഖ്യയും പ്രമേഹ രോഗബാധിതരുടെ എണ്ണവും സംബന്ധിച്ച സര്‍വേ നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് സര്‍വേ. അതിനുശേഷം മറ്റു ജില്ലകളിലും പൂര്‍ത്തിയാക്കും.

ഇന്ത്യയില്‍ പുരുഷന്മാരില്‍ 19 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും പ്രമേഹ രോഗികളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് യഥാക്രമം 27 ഉം 19 ഉം ശതമാനമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസില്‍ പ്രതിദിനം മൂവായിരത്തിലേറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രമേഹരോഗം നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിലും വ്യായാമത്തിലും കാര്യമായ ശ്രദ്ധ വേണമെന്ന് മന്ത്രി പറഞ്ഞു. പണം ധാരാളമായി കൈയില്‍ വരുമ്പോള്‍ ആവശ്യമില്ലാതെപോലും ആഹാരം കഴിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയാണ്. ശരിയായ ഭക്ഷണരീതി ശീലമാക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയുമായി സഹകരിച്ച് പ്രമേഹരോഗ നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കനകക്കുന്നില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍ സ്വാഗതം പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, പൊതുജനാരോഗ്യം അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ. റീന, ഡി.എം.ഒ. ഡോ. പ്രീത, ഡി.പി.എം. ഡോ. ജെ. സ്വപ്നകുമാരി, എന്‍.സി.ഡി അസി. ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ. ഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക് പ്രമേഹ ദിനാചരണത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ആര്‍.വി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, തിരുവനന്തപുരം മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.കെ. ജബ്ബാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies