Sunday, August 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെഎസ്ഇബി മൊബൈല്‍ ആപ്പും ഇപേയ്‌മെന്റ് സംവിധാനവും ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Nov 17, 2017, 04:21 pm IST
in കേരളം

തിരുവനന്തപുരം: മികച്ച ഉപഭോക്തൃ സേവനം ഉറപ്പു വരുത്താന്‍ വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപഭോക്താക്കള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. വൈദ്യുതിബില്‍ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് യഥാസമയം നേരിട്ടടയ്ക്കുന്നതിനുള്ള ഇപെയ്‌മെന്റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുന്നതിനും മറ്റും വരും നാളുകളില്‍ കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ബോര്‍ഡ് ആവിഷ്‌കരിക്കേണ്ടിവരും. വലിയ മുതല്‍മുടക്ക് ആവശ്യമായിവരുമെങ്കിലും ബോര്‍ഡിനു നഷ്ടമുണ്ടാകാതിരിക്കാനും ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാനും ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈദ്യുതി ബില്‍ തുക ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് വരവു വയ്ക്കാന്‍ സാധിക്കുന്ന അനായാസമായ ഇപേയ്‌മെന്റ് പദ്ധതി നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍എസിഎച്ച്) സംവിധാനം വഴിയാണ് നടപ്പാക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഒരുക്കുന്ന ഈ സംവിധാനത്തിന്റെ സ്‌പോണ്‍സര്‍ ബാങ്കായി കോര്‍പറേഷന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു. ഈ സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി ഉപഭോക്താക്കള്‍ ബില്‍തുക അക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. ഇത് താമസിയാതെ സെക്ഷന്‍ ഓഫീസുകളില്‍ എത്തും. പദ്ധതി വരുന്നതോടെ നിരവധി പ്രയോജനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ബില്ലടയ്‌ക്കേണ്ട അവസാന തിയതിയും മറ്റും ഓര്‍ത്തിരിക്കേണ്ട ആവശ്യമില്ല. കണക്ഷന്‍ വിച്ഛേദിക്കല്‍ മൂലമുള്ള അസൗകര്യങ്ങള്‍, കണക്ഷന്‍ പുന:സ്ഥാപനത്തിനുള്ള ഫീസ് മുതലായവ ഒഴിവാക്കാന്‍ കഴിയും. പ്രവാസികള്‍, വയോധികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്തവരുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വൈദ്യുതി ബില്‍ തുക അടയ്ക്കുന്നതിനു കെഎസ്ഇബി എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും മന്ത്രി ചടങ്ങില്‍ സമര്‍പ്പിച്ചു. മൊബൈല്‍ഫോണ്‍, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വഴി എവിടെ നിന്നും ഏതു സമയത്തും ഈ ആപ്പ് വഴി വൈദ്യുതി ബില്‍ തുക അടയ്ക്കാം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ഐഷാ ബേക്കര്‍, കെഎസ്ഇബി ഡയറക്ടര്‍ (ഫിനാന്‍സ്) എന്‍.എസ്. പിള്ള, കോര്‍പ്പറേഷന്‍ ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപാല്‍ മുരളി ഭഗത്, ഡയറക്ടര്‍മാരായ ഡോ. വി. ശിവദാസന്‍, പി. കുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies