Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രജിസ്‌ട്രേഷന്‍ വകുപ്പിലെ ക്രമക്കേടുകള്‍ കുറയ്ക്കാനായി മന്ത്രി ജി. സുധാകരന്‍

by Punnyabhumi Desk
Nov 22, 2017, 05:44 pm IST
in കേരളം

* ക്ഷേമനിധി ആനുകൂല്യങ്ങള്‍ പടിപടിയായി വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇപേയ്‌മെന്റ്, ഇസ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ ക്രമക്കേടുകള്‍ കുറയ്ക്കാനായതായി രജിസ്‌ട്രേഷന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.  ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, ലൈസന്‍സികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കാലാനുസൃതമായി പടിപടിയായി ഇനിയും കൂട്ടും. ചികിത്‌സാസഹായം 25,000 രൂപ വീതം അഞ്ച്തവണ നല്‍കിവരുന്നത് 50,000 രൂപ വീതമാക്കി വര്‍ധിപ്പിച്ചു. വിവാഹധനസഹായം 5,000 രൂപയായിരുന്നത് 10,000 രൂപയാക്കി. മരണാനന്തര ആനുകൂല്യം ഒരുലക്ഷം രൂപയായിരുന്നത് രണ്ടുലക്ഷമാക്കി ഉയര്‍ത്തി. പരമാവധി പെന്‍ഷന്‍ ആയിരത്തില്‍നിന്ന് രണ്ടായിരം രൂപയാക്കി. വിദ്യാഭ്യാസ വായ്പ മൂന്നുലക്ഷംവരെയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം കൂടി അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ക്ഷേമനിധി നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ സംഘടനങ്ങളുടെ അഭിപ്രായമാരാഞ്ഞ് തീരുമാനിക്കും.
ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധുനികവത്കരണം നടത്തുന്നത്. ആധാരമെഴുത്ത് ഭാഷ ലളിതവും സുതാര്യവുമാകേണ്ടതുണ്ട്. ഇതിന് സംഘടനകള്‍ മുന്‍കൈയെടുക്കണം. ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഭാഗമായി വന്ന ഭാഷ സാധാരണക്കാര്‍ക്ക് മനസിലാകാത്തതാണ്. ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാകുംവിധം ആധാരമെഴുത്ത് ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ച് പരിഷ്‌കരിക്കപ്പെടണം. രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പുകളില്‍ സമഗ്രമായ പരിഷ്‌കരണത്തിന് ലക്ഷ്യമിട്ടുള്ള നടപടികളാണ് കൈക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നികുതി വകുപ്പ് സെക്രട്ടറിയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മിന്‍ഹാജ് ആലം അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ ഐ.ജി സി.എ. ലത, എ.കെ.ഡി.ഡബ്ല്യു. ആന്റ് എസ്.എ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍, ബോര്‍ഡ് അംഗങ്ങളായ ആര്‍. രാജശേഖരക്കുറുപ്പ്, എന്‍.കെ. സുധാകരന്‍ നായര്‍, സി. വിഭൂഷണന്‍ നായര്‍, വി. അംബിക, ടി. മധു, ബോര്‍ഡ് സെക്രട്ടറി പി.കെ. സാജന്‍ കുമാര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരായ വി.എം. ഉണ്ണി, കെ.എന്‍. സുമംഗലാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies