തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം മാറ്റിവച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നാണ് സമാപന സമ്മേളനം മാറ്റിവച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്താണ് പടയൊരുക്കത്തിന്റെ സമാപനസമ്മേളനം നിശ്ചയിച്ചിരുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കേണ്ടിയിരുന്ന പടയൊരുക്കം സമാപന സമ്മേളനം പ്രതികൂലമായ കാലാവസ്ഥ കാരണം മാറ്റിവച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി മാറ്റിവയ്ക്കുന്നതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post