* സ്‌കോള്‍ കേരള മുഖേന വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കോള്‍ കേരള മുഖേന വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ എണ്ണമറ്റ പ്രശ്‌നങ്ങളില്‍ അനായാസം പരിഹാരം കാണാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും സാധിക്കണം. സമസ്ത വിഷയങ്ങളിലും അറിവു നേടുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തെ കാണേണ്ടത്. സമൂഹതിന്മകള്‍ വലിയ ഭീഷണിയായി വിദ്യാഭ്യാസ രംഗത്തു കടന്നുകയറുന്നുണ്ട്. ഇവയ്‌ക്കൊന്നും അടിമയാവാതെ ജീവിതത്തെ എപ്ലസ്സാക്കി മാറ്റാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.
Discussion about this post