കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വന്‍കൊള്ളയെ മറയ്ക്കാന്‍ കപട ആദര്‍ശത്തിന്റെ മൂടുപടവുമിട്ട് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഏ.കെ ആന്റണി എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ആദര്‍ശവാനായ ആന്റണിയെ കുഴപ്പത്തിലാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ വകുപ്പിലെ ആദര്‍ശ് ഫ്ലാറ്റ് അഴിമതിയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി പോലും അതിന്റെ പേരില്‍ രാജിവച്ചപ്പോള്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കാനോ ജനങ്ങളോട് മാപ്പു പറയാനോ ആന്റണി തയാറായില്ല. എറണാകുളം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ കേരളത്തില്‍ നടന്ന അഴിമതികളെകുറിച്ച് കേരളീയര്‍ മറന്നിട്ടില്ല. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താന്‍ അക്കാര്യങ്ങള്‍ക്കൊക്കെ പ്രത്യക്ഷത്തില്‍ തന്നെ ദൃക്‌സാക്ഷിയായിരുന്നു. പത്രങ്ങള്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ജോലി ഏറ്റെടുക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജനകീയ വിഷയങ്ങള്‍ വിസ്മരിച്ച് സ്ത്രീ വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചര്‍ച്ച ചെയ്യുന്നതെന്ന പ്രതിപക്ഷ ആരോപണം വി.എസ് അച്യുതാനന്ദന്‍ നിഷേധിച്ചു.
Discussion about this post