പമ്പ: ദേവസ്വം ബോര്‍ഡ് പണി കഴിപ്പിച്ച പുതിയ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശ്രീരാമ സാകേതം എന്ന പേരിലുള്ള 2700 ച.അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാളില്‍ ഒരു സമയം 250 പേര്‍ക്ക് ഇരിക്കുവാന്‍ കഴിയും. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തിട്ടുള്ള ഓഡിറ്റോറിയത്തില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളും നടത്തുന്നതിന് കഴിയും. പമ്പാ രാമമൂര്‍ ത്തി മണ്ഡപത്തിന് സമീപമാണ് പുതിയ കോണ്‍ഫറന്‍സ് ഹാള്‍ സജ്ജീകരിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍.ചന്ദ്രശേഖരന്‍, ചീഫ് എന്‍ജിനീയര്‍ വി.ശങ്കരന്‍ പോറ്റി, വാര്‍ഡ് അംഗം രാജന്‍ കുറ്റിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post