Saturday, February 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക ജൈവവൈവിധ്യ പാര്‍ക്കുകളുടെ ലക്ഷ്യം: മന്ത്രി സി.രവീന്ദ്രനാഥ്

by Punnyabhumi Desk
Dec 12, 2017, 04:31 pm IST
in കേരളം

പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്‌കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ജലസ്രോതസ്സുകളുടെ തീരങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. ജൈവവൈവിധ്യത്തിന്റെയും കൃഷിയുടെയും പ്രാധാന്യം വരും തലമുറയെ ബോധ്യപ്പെടുത്തുന്നതിനാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കയറുകൊണ്ട് മണ്ണിനെ സംരക്ഷിക്കത്തവിധം ഒരു ഭിത്തിയുണ്ടാക്കി മരങ്ങള്‍ വെച്ചുപിടിപ്പിച്ച് അവയുടെ വേരുകളുടെ സഹായത്താല്‍ തോടുകളുടെയും അരുവികളുടെയും തീരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കയര്‍ഭൂവസ്ത്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വായു, മണ്ണ്, ജലം ഇവയുടെ മലിനീകരണമാണ് ഇന്നത്തെ വലിയ പ്രശ്‌നം. വായുവിന്റെ മലിനീകരണം പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമായി. യഥാര്‍ത്ഥ മണ്ണ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും പുന:സൃഷ്ടിക്കാന്‍ കഴിയാത്ത പ്രകൃതിവിഭവം എന്ന നിലയില്‍ മണ്ണിന് അതീവപ്രാധാന്യമുണ്ട്. പ്ലാസ്റ്റിക്കും രാസവസ്തുക്കളും കീടനാശിനികളും ചേര്‍ന്ന് മണ്ണ് മലിനമായി. വായുവിന്റെയും മണ്ണിന്റെയും മലിനീകരണം ജലത്തെയും മലിനമാക്കി. എല്ലാത്തരം മലിനീകരണങ്ങളും കുറച്ചാല്‍ മാത്രമേ മനുഷ്യന് ഭൂമിയില്‍ നിലനില്‍പ്പുള്ളൂ.
മലിനീകരണം ഒഴിവാക്കാനുള്ള ഏക വഴി കൃഷി വ്യാപിപ്പിക്കുകയാണ്. കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് ജലസ്രോതസ്സുകള്‍ അത്യാവശ്യമാണ്. അരുവികളും പുഴകളും ഇന്ന് മൃതാവസ്ഥയിലാണ്. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിടുന്നത്. അരുവികളും തോടുകളും ജലസമൃദ്ധമാകണമെങ്കില്‍ അവയുടെ തീരങ്ങളില്‍ മരങ്ങളും പുല്ലുകളും ഉണ്ടാകണം.പശ്ചിമഘട്ടത്തിലുള്ള മലനിരകള്‍ ഇടിച്ച് തോടുകളുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുക ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്ന തിരിച്ചറവിന്റെ അടിസ്ഥാനത്തിലാണ് കരിങ്കല്‍ ഭിത്തികള്‍ക്ക് പകരം പ്രകൃതിക്കിണങ്ങുന്ന സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പച്ചപ്പ് കൂടുമ്പോള്‍ വായുവിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയുകയും ഒക്‌സിജന്റെ അളവ് കൂടുകയും ചെയ്യും. ഈ മാറ്റം മനുഷ്യന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ നാടിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതോടൊപ്പം കയര്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ സമ്പന്നമാക്കി കൃഷിയെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.

 

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies