ന്യൂഡല്‍ഹി: ബാങ്ക് അക്കൗഡ്, പാന്‍കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ്, പിഎഫ് അക്കൗണ്ട് തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇതുസംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. സാമ്പത്തിക കുറ്റം തടയാനുള്ള ചട്ടം ഭേദഗതി ചെയ്താണ് വിജ്ഞാപനം പുറത്തിറക്കിയത്.
പുതിയ വിജ്ഞാപനത്തില്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഡിസംബര്‍ 31 വരെയായിരുന്ന സമയപരിധി.
Discussion about this post