ഗാന്ധിനഗര്‍: വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷമാണ് ഹാര്‍ദിക് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സൂറത്ത്, അഹമ്മദാബാദ്, രാജ്കോട്ട് തുടങ്ങിയ മേഖലകളിലെ വോട്ടിംഗ് യന്ത്രങ്ങളിലാണ് കൃത്രിമം നടന്നിരിക്കുന്നത്. ഇക്കാര്യം പരിശോധിക്കണം. വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമത്തിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഹാര്‍ദിക് പട്ടേല്‍ ആവശ്യപ്പെട്ടു.
Discussion about this post