തിരുവനന്തപുരം: ഭവനരഹിതര്‍ക്ക് വീട് വയ്ക്കുന്നതിന് സഹായം നാല് ലക്ഷം രൂപയായി വര്‍ധിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍ പറഞ്ഞു. നേരത്തേ മൂന്ന് ലക്ഷം രൂപയാണ് നല്‍കി വന്നിരുന്നത്. തിരുവനന്തപുരം നഗരസഭയിലെ പി.എം.എ.വൈ. പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
30,000 രൂപ വീതമാണ് ഒന്നാം ഗഡുവായി വിതരണം ചെയ്യുന്നത്. നഗരസഭയുമായി കരാറൊപ്പിട്ട 1300 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേയ്ക്ക് ഓണ്‍ലൈനായാണ് ആദ്യഗഡു എത്തിയത്.
മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായ യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വഞ്ചിയൂര്‍ പി. ബാബു, ഗീതാ ഗോപാല്‍, കെ. ശ്രീകുമാര്‍, സഫീറാ ബീഗം, ആര്‍. സതീഷ് കുമാര്‍, സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ ഡി. അനില്‍കുമാര്‍, എം.ആര്‍. ഗോപന്‍, ഐഷാ ബേക്കര്‍ എന്നിവരും പങ്കെടുത്തു.
Discussion about this post