ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രം നാളെ വൈകിട്ട് അഞ്ചിന് തുറക്കും. മേല്‍ശാന്തി എ.വി.ഉണ്ണിക്കൃഷ്ണന് നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം അയ്യപ്പന്മാരെ പടികയറാന്‍ അനുവദിക്കും. 31ന് വെളുപ്പിനു 3.20നു നെയ്യഭിഷേകം തുടങ്ങും.
ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന തിരുവാഭരണം ചാര്‍ത്തി സന്ധ്യാ ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതിസ് തെളിയും. 20ന് രാവിലെ ഏഴിന് നടയടയ്ക്കും.
18നു രാവിലെ 10.30നു പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തില്‍ കളഭാഭിഷേകം നടക്കും. 19ന് രാത്രിയില്‍ മാളികപ്പുറത്തു ഗുരുതി നടക്കും. 20ന് രാവിലെ ഏഴിനു തീര്‍ഥാടനത്തിനു സമാപനം കുറിച്ച് നട അടയ്ക്കും.
Discussion about this post