തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ മുന്‍കാലങ്ങളില്‍ പോയിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജകുടുംബത്തിലെ സ്ത്രീകള്‍ മുന്‍കാലങ്ങളില്‍ ശബരിമലയില്‍ പോയിരുന്നതായാണ് വിവരമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം ശബരിമല സന്നിധിയില്‍ വച്ചാണ് തനിക്ക് അമ്മ ചോറൂണ് നല്‍കിയതെന്ന് ശബരിമല ഉപദേശകസമിതിയുടെ നിയുക്ത ചെയര്മാന് ടി.കെ നായരും പറഞ്ഞു. പന്തളം രാജാവിന്റെ നിര്‍ദേശാനുസരണമാണ് അമ്മയും അച്ഛനും അന്ന് ശബരിമല ദര്‍ശനം നടത്തിയത്. എന്തിന്റെ പേരിലായാലും സ്ത്രീ-പുരുഷ അസമത്വത്തില്‍ വിശ്വസിക്കുന്നില്ലെന്നും ടി.കെ. നായര്‍ പറഞ്ഞു.
Discussion about this post