തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നു. അപ്പീലുകള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. വ്യാജ അപ്പീലുമായി വരുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കലോത്സവ മാന്വല്‍ പരിഷ്‌കരണം വിജയമാണെന്നും മന്ത്രി പറഞ്ഞു.












