Friday, August 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരിഷ്‌കരിച്ച നാവികുമായി 500 യാനങ്ങള്‍ കടലിലേക്ക്

by Punnyabhumi Desk
Jan 10, 2018, 04:29 pm IST
in കേരളം

നാവിക് ബോട്ടുകളുടെ പരീക്ഷണയാത്ര വിദഗ്ധസംഘം വിലയിരുത്തി

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ സന്ദേശം നല്‍കുന്നതിനുള്ള നാവിക് ഘടിപ്പിച്ച് പരീക്ഷണാര്‍ത്ഥം കടലില്‍ പോയ യാനങ്ങള്‍ക്ക് ലഭിച്ച സുരക്ഷാ സന്ദേശങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചു. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച നാവികുമായി 500 യാനങ്ങള്‍ ഈ മാസം അവസാനത്തോടെ കടലില്‍ പോകുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഐ.എസ്.ആര്‍.ഒ ശാസ്ത്ര സെക്രട്ടറി ഡോ. പി.ജി. ദിവാകര്‍, കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഡയറക്ടര്‍ ഡോ. രഘുനാഥ് മേനോന്‍, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് പരീക്ഷണയാത്രയിലെ നാവികിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.

തിരുവനന്തപുരത്ത് നിന്ന് രണ്ട് വള്ളങ്ങളും, കൊല്ലത്തു നിന്ന് രണ്ട് ബോട്ടുകളും, എറണാകുളത്തു നിന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ഒരു ഗവേഷണ ബോട്ടുമാണ് നാവികുമായി കടലില്‍ പോയത്. നാവികിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് യാത്രയില്‍ പങ്കെടുത്ത മത്സ്യ തൊഴിലാളികള്‍ വിവരിച്ചു. ബോട്ടുകള്‍ 90-100 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിച്ചാണ് തിരിച്ചുവന്നത്. നാവികില്‍ നിന്ന് ആവശ്യമായ സുരക്ഷാ വിവരങ്ങള്‍ സന്ദേശമായും ശബ്ദ നിര്‍ദ്ദേശമായും ലഭിച്ചതായി അവര്‍ അറിയിച്ചു.

സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വലിയ മത്സ്യക്കൂട്ടങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞു. മത്സ്യം എവിടെയുണ്ടെന്നും യാനങ്ങള്‍ ഏത് ദിശയിലേക്കാണ് നീങ്ങേണ്ടത് എന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 90-100 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം കടല്‍ പ്രക്ഷുബ്ധമായതിനാലാണ് തുടര്‍യാത്ര ചെയ്യാന്‍ കഴിയാതിരുന്നതെന്ന് അവര്‍ വ്യക്തമാക്കി.

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട വള്ളങ്ങള്‍ സാധാരണ സഞ്ചരിക്കുന്ന 50-60 നോട്ടിക്കല്‍ മൈല്‍ മാത്രമേ പോയിരുന്നുള്ളു.

നാവികിന്റെ പ്രവര്‍ത്തനം പരിഷ്‌കരിച്ച് മലയാളം സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ വിദഗ്ധസമിതി തീരുമാനിച്ചു. സുരക്ഷാ കവചം നിര്‍മ്മിച്ച് വെള്ളം നനയാതെ ഘടിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും. സന്ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് ആന്റിന ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ ഒറ്റയൂണിറ്റായി നാവികില്‍ ഘടിപ്പിക്കും. സന്ദേശം നല്‍കുന്നതിനോടെപ്പം യാനങ്ങള്‍ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിന് നാവിക് സഹായിക്കും.

അപകടഘട്ടങ്ങളില്‍ ആവശ്യമായ സന്ദേശം തിരിച്ചയക്കുന്നതിനും അപകടത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്തമായ സന്ദേശങ്ങള്‍ അയക്കുന്നതിനും മത്സ്യതൊഴിലാളികളെ സഹായിക്കുന്ന രീതിയില്‍ നാവിക് പരിഷ്‌കരിക്കും. അപകടത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ബട്ടണുകള്‍ പ്രസ് ചെയ്ത് സന്ദേശം തിരിച്ചയക്കുന്നതിനുള്ള സംവിധാനമാണ് സജ്ജീകരിക്കുക.

ഐ.എസ്.ആര്‍.ഒ സൗജന്യമായി നല്‍കുന്ന 500 നാവിക്കുകളുടെ നിര്‍മ്മാണം പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇതിനു ശേഷം ആവശ്യമുള്ളത് കെല്‍ട്രോണ്‍ തയ്യാറാക്കും. കെല്‍ട്രോണിന് സാങ്കേതിക വിദ്യ ഐ.എസ്.ആര്‍.ഒ കൈമാറും.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies