Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച്

by Punnyabhumi Desk
Jan 11, 2018, 12:42 pm IST
in കേരളം

പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് കലക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.

സമ്മേളന നഗരിയില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് എന്നിവയുടെ എന്നിവയുടെ ഉപയോഗം അനുവദിക്കില്ല. സമ്മേളന സ്ഥലത്തെ കച്ചവടക്കാര്‍ക്ക് പ്ലാസ്റ്റിക് വില്‍പ്പന പാടില്ലെന്ന നിബന്ധനയോടെയാവണം ലൈസന്‍സ് നല്‍കേണ്ടതെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഫെബ്രുവരി നാല് മുതല്‍ 11 വരെ പമ്പ മണല്‍പ്പുറത്താണ് അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നടക്കുക.

സമ്മേളന സമയത്ത് നിയന്ത്രിതമായ അളവില്‍ മാത്രമേ ഡാമില്‍ നിന്ന് വെള്ളം തുറക്കുന്നുള്ളുവെന്ന കാര്യം പരിശോധിക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിനോട് കലക്ടര്‍ നിര്‍ദേശിച്ചു. സമ്മേളന നഗരിയിലേക്കുള്ള താത്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം. റോഡിന്റെ ഇരുവശത്തുമുള്ള കാടുകളും പടര്‍പ്പുകളും നീക്കം ചെയ്യാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. സമ്മേളനത്തിലെത്തുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, അടൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും ചെറുകോല്‍പ്പുഴയിലേക്ക് ആവശ്യത്തിന് സര്‍വീസുകള്‍ നടത്തണം. രാത്രി പത്തിന് അവസാന സര്‍വീസ് ഉണ്ടായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രദേശത്ത് യാചക നിരോധനം ഏര്‍പ്പെടുത്തണം. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത കച്ചവടം നിര്‍ത്തണം. വഴിവിളക്കുകള്‍ തെളിക്കുന്നതിന് കെഎസ്ഇബിയുമായി ചേര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവല്ല ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ഫെബ്രുവരി രണ്ടിന് ചേരും.

ShareTweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies