Thursday, July 10, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തിരുപ്പതി മാതൃക ശബരിമലയില്‍ നടപ്പാക്കാനാവുമോയെന്ന് പരിശോധിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

by Punnyabhumi Desk
Jan 17, 2018, 04:34 pm IST
in കേരളം

ശബരിമല: തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ശബരിമലയ്ക്ക് അനുയോജ്യമായവ പരിശോധിച്ച് നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇതിനായി ഒരു വിദഗ്ധ സമിതി ഉടന്‍ തിരുപ്പതിക്ക് പോകും. ശബരിമല ഉപദേശക സമിതിയുടെ ഏറ്റവും അടുത്ത ചുമതല ഇതു പരിശോധിക്കുകയെന്നതാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതി മോഡല്‍ പഠിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ശബരിമലയില്‍ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്‌നം. കാനനക്ഷേത്രം എന്ന പരിഗണന നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവിടെ സാധ്യമാകൂ. ശബരിമലയിലെ ചില അശാസ്ത്രീയ കെട്ടിടങ്ങള്‍ നീക്കം ചെയ്യാന്‍ ആലോചിക്കുകയാണ്.

ഇത്തവണത്തെ മണ്ഡല മകരവിളക്കു തീര്‍ത്ഥാടനം മെച്ചപ്പെട്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സാധിച്ചു. നിരവധി കുപ്രചാരണങ്ങള്‍ ഇത്തവണ ഉണ്ടായെങ്കിലും തീര്‍ത്ഥാടകര്‍ അവ തള്ളി. മകരവിളക്ക് ദിനം വരെ ഈ സീസണില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 45 കോടി രൂപയുടെ വരുമാന വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 210 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 255 കോടി രൂപ ലഭിച്ചു. ഈ സീസണില്‍ ശബരിമലയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 38 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു കോടി രൂപ കൂടുതലായി ചെലവാക്കി. ശബരിമലയിലേക്കുള്ള റോഡു നിര്‍മ്മാണത്തിന് ഇതിനു പുറമെ തുക ചെലവഴിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ഇടത്താവളം നവീകരണ പദ്ധതി പുരോഗമിക്കുന്നു. 37 ഇടത്താവളങ്ങളില്‍ ഒന്‍പതെണ്ണത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാവുന്ന സ്ഥിതിയാണ്. ഇതിനായി 145 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഐ.ഒ.സി.യ്ക്കാണ് ഇതിന്റെ ചുമതല. ഇടത്താവള വികസന പദ്ധതിയില്‍ ബി.പി.സി.എ ലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിലവില്‍ 99 കോടി രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി. പത്തു ദശലക്ഷം ശേഷിയുള്ള പുതിയ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് പമ്പയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പമ്പാ നദി മലിനമാകുന്നത് തടയാനാവും.

ഇത്തവണ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയ തീര്‍ത്ഥാടനകാലമായിരുന്നു. പമ്പയില്‍ തുണിയും മാലയും ഭക്ഷണാവശിഷ്ടവും ഒഴുക്കുന്ന പ്രവണത ഉണ്ടായിരുന്നു. അത് പൂര്‍ണമായി ഒഴിവാക്കാനായി. ഹരിതചട്ടം പാലിച്ച് സീസണ്‍ പൂര്‍ത്തിയാക്കാനായത് നേട്ടമാണ്. ശബരിമലയെ മാലിന്യ മുക്തമാക്കുകയാണ് ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ലക്ഷ്യം. ഇത്തവണ മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാഗമായി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മികച്ച രീതിയില്‍ ശബരിമലയില്‍ പ്രവര്‍ത്തിച്ചു. ആഭ്യന്തരവകുപ്പിന്റേയും ജലവിഭവ വകുപ്പിന്റേയും പ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. ആരോഗ്യവകുപ്പും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയതായി മന്ത്രി പറഞ്ഞു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies