മാവേലിക്കര: ജമ്മു അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട കരസേന ജവാന്‍ ലാന്‍സ് നായിക് സാം ഏബ്രഹാമിന്റെ (35) ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പുന്നമ്മൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.
തിരുവനന്തപുരത്തു എത്തിച്ച സാമിന്റെ ഭൗതികശരീരം ഇന്നു രാവിലെയാണ് ജന്മനാടായ മാവേലിക്കരയിലെത്തിച്ചത്. ബിഷപ് ഹോഡ്ജസ് എച്ച്എസ്എസില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Discussion about this post