തിരുവനന്തപുരം: കിഴക്കേകോട്ട ശ്രീപത്മനാഭ തീയറ്ററില്‍ തീപിടിത്തം. തീപിടുത്തത്തില്‍ തിയറ്ററിന്റെ ബാല്‍ക്കണി കത്തി നശിച്ചു.
ഇതേസമുച്ചയത്തിലുളള ദേവിപ്രിയ തീയറ്ററിന് കേടുപാടുകളൊന്നും സംഭവച്ചട്ടില്ല. ശ്രീപത്മനാഭയിലെ സീറ്റുകളും സൗണ്ട്‌സിസ്റ്റവും സീലിംഗും കത്തിനശിച്ചു.
ഏതാണ്ട് ഒരുകോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഫയര്‍ഫോഴ്സ് സമയോചിതമായ ഇടപെടല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവാക്കിയെന്ന് തിയേറ്റര്‍ മാനേജ്മെന്റ് പറഞ്ഞു. അപകടകാരണം കണ്ടെത്താന്‍ പരിശോധന പുരോഗമിക്കുന്നു.
Discussion about this post