തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു ബിജെപി പരാതി നല്‍കി. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്‌നാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ബിനോയ് ബാലകൃഷ്ണനെതിരെ സാമ്പത്തിക ഇടപാട് സംബന്ധിച്ച ആരോപണം ഉയര്‍ന്നത്.
ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയിലാണ് ബിനോയ് ബാലകൃഷ്ണനെതിരെ ദുബായില്‍ 13 കോടിയുടെ കേസെടുത്തിട്ടുള്ളത്. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.
Discussion about this post