തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍നിന്ന് വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ സമയോചിതമായി ഇടപെട്ട ഹൈക്കോടതി അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകട സ്ഥലത്ത് ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചലച്ചിത്രനടന്‍ ജയസൂര്യയും ഇന്നലെ അഭിനന്ദനം അറിയിച്ചിരുന്നു. സമൂഹത്തില്‍ മനസാക്ഷിക്കുനിരക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹവും ്അഭിപ്രായപ്പെട്ടു.
Discussion about this post